FILM NEWS

ഉണ്ണിമുകുന്ദൻ-ബാല പ്രതിഫല വിഷയം, സന്തോഷ് പണ്ഡിറ്റിൻറെ കമന്റ് വൈറൽ.

പ്രതിഫലവുമായി ബന്ധപെട്ട് പ്രശ്നനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല, ഉണ്ണിമുകുന്ദനെ അനുകൂലിച്ചു മറ്റു അണിയറ പ്രവർത്തകർ.

കഴിഞ്ഞ ദിവസമാണ് “ഷെഫികിന്റെ സന്തോഷം” എന്ന സിനിമയിൽ അഭിനയിച്ചതുമായി ബന്ധപ്പെട്ടത് നടൻ ബാല വിവാദ പരാമർശം നടത്തിയത്. സിനിമയിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ഒന്നും ലഭിച്ചില്ല എന്നായിരുന്നു ബാലയുടെ പരാമർശം. എന്നാൽ ഈ ആരോപണത്തിന് മറുപടിയായി ഉണ്ണി മുകുന്ദൻ പ്രസ് കോൺഫറൻസ് വിളിക്കുകയും ബാലയ്ക്ക് പ്രതിഫലം നൽകിയതിന്റെ തെളിവുകൾ പുറത്തുവിടുകയും ചെയ്തിരുന്നു. ബാല പ്രതിഫലം വേണ്ട എന്ന് പറഞ്ഞു വന്നിട്ടും 10 ദിവസത്തേക്ക് 2 ലക്ഷം രൂപ നൽകിയതിന്റെ തെളിവുകൾ ആണ് ഉണ്ണിമുകുന്ദൻ പുറത്തുവിട്ടിരിക്കുന്നത്.

കൂടാതെ സോഷ്യൽ മീഡിയയിൽ ഉണ്ണിമുകുന്ദൻറെ പോസ്റ്റിനു ഒരുപാട് പേർ പിന്തുണയും നൽകിയിട്ടുണ്ട്. അതിൽ മലയാളികൾക്ക് സുപരിചിതനായ നടനും സംവിധായകനും ആയ സന്തോഷ് പണ്ഡിറ്റിന്റെ കമന്റ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ കംമെന്റിനു തന്നെ 11000 ലൈക്കുകൾ പിന്നിട്ടു കഴിഞ്ഞു.

“പൊളിച്ചു dear..Keep it up..ഈ statement ഇങ്ങനെ പബ്ലിക്ക് ആയി ഇട്ടില്ലെങ്കിലും നിങൾ ആണ് ശരിയെന്ന് ഞങ്ങൾക്ക് അറിയാം.. എങ്കിലും ചിലരെങ്കിലും ഈ വാർത്ത വായിച്ച് തെറ്റിധരിച്ചു എങ്കിൽ ഈ തെളിവുകൾ നല്ലതാണ്..നിങ്ങളുടെ കരിയർ തകർക്കുവാൻ ആരൊക്കെയോ പുറകിൽ നിന്നും ശ്രമിക്കുന്നുണ്ട് എന്നു തോന്നുന്നു.. വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുക. ദൈവം നിങ്ങളോടൊപ്പം ഉണ്ട്. All the best dear”, എന്നാണ് സന്തോഷ് പണ്ഡിറ്റ് ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെ കുറിച്ചത്.

ഈ പോസ്റ്റ് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ പ്രസ് മീറ്റിൽ ” മറ്റൊരു പ്രമുഖ നടനെ ഒഴിവാക്കിയാണ് ബാലയെ സിനിമയിൽ ഉൾപെടുത്തിയതെന്നും, ബാലയുടെ സിനിമയിൽ പ്രതിഫലമൊന്നും വാങ്ങാതെ അഭിനയിച്ചിട്ടുണ്ടെന്നും ഉണ്ണിമുകുന്ദൻ പ്രതികരിച്ചു. കൂടാതെ ഈ സിനിമയുടെ തന്നെ മറ്റു ആർട്ടിസ്റ്റുകൾ പ്രതിഫലവുമായി ബന്ധപെട്ടു തങ്ങൾക്ക് ഒരു ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ലെന്ന് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
All rights reserved Best Stories Malayalam.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button