FILM NEWS

പുതിയ ലുക്കിൽ മമ്മൂക്ക ,ചിത്രം ഏറ്റെടുത്ത് ആരാധകർ

ഇന്ത്യൻ സിനിമയുടെ അഭിമാനമാന് മമ്മൂട്ടി,എഴുപത്   പിന്നിട്ടിട്ടും  മോളിവുഡിൽ താര രാജാവ് പദവി  അലങ്കരിക്കുകയാണ് താരം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളെ  മലയാളികൾക്ക് സമ്മാനിക്കാൻ താരത്തിനായി മലയാളികൾക്കു മറക്കാനവാത്ത  ഒട്ടേറെ കഥ പാത്രങ്ങളെ  അവതരിപ്പിക്കാൻ അദ്ദേഹത്തിനായി മലയാള സിനിമയിൽ മാത്രമല്ല നിരവധി അന്യ ഭാഷ ചിത്രങ്ങളും മമ്മൂട്ടി ചെയ്തിട്ടുണ്ട്. പേരൻപ്  എന്ന  അടുത്ത കാലത്തിറങ്ങിയ അദ്ദേഹത്തിൻ്റെ സിനിമ അഭിനയ മികവ് കൊണ്ട് ദേശീയ ശ്രദ്ധ നേടിയിരുന്നു നിരവധി അവാർഡുകൾ  ഈ സിനിമക്ക് നേടാനായി

കോട്ടയം വൈക്കത്താണ്  മമ്മൂട്ടി ജനിച്ചത് അഭിഭാഷക യോഗ്യത നേടിയ ശേഷം മഞ്ചേരിയിൽ അഭിഭാഷകനായി  പ്രവർത്തിക്കുകയും തുടർന്ന്  മലയാള സിനിമയിൽ  തൻ്റെതായ  സ്ഥാനം ഉറപ്പിക്കുകയുമായിരുന്നു എൺപതുകളുടെ തുടക്കത്തിലാണ് ചലച്ചിത്ര ലോകത്ത് അദ്ദേഹം  ശ്രദ്ധേയനായത് പിന്നീടങ്ങോട്ട്  ഹിറ്റ് സിനിമകളുടെ പരമ്പരകൾ തന്നെ സമ്മാനിക്കാൻ മമ്മൂട്ടിക്കായി നവാഗത സംവിധായകൻ  റതീന ഷെർഷാദ്  സംവിധാനം ചെയ്യുന്ന പുഴു എന്ന ചിത്രത്തിൻ്റെ  തിരക്കിലാണ് താരം  ഇപ്പോൾ ഈ ചിത്രത്തിനു  വേണ്ടിയുള്ള ഏറ്റവും പുതിയ ലുക്കിൽ എത്തിയിരിക്കുകയാണ്  മമ്മൂക്ക  ചുരുങ്ങിയ സമയം  കൊണ്ട് തന്നെ ചിത്രങ്ങൾ വൈറലായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button