News
ആരോമലിന് പത്തുമാസമേ പ്രായമുള്ളൂ; പാലക്കാട് സ്വദേശിനിയെയും രണ്ട് കുട്ടികളെയും കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: ചിറ്റിലഞ്ചേരിയിൽ അമ്മയെയും രണ്ട് മക്കളെയും കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. മാലകുളം നെന്മാറ കുമരം പുത്തൂർ സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ (28), മകൾ രണ്ടുവയസ്സുള്ള അനുഗര, പത്തുമാസം പ്രായമുള്ള മകൻ ആരോമൽ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
– പരസ്യം –
കുട്ടികളുടെ മൃതദേഹം വെള്ളത്തിൽ മുങ്ങിയ നിലയിലും ഐശ്വര്യയുടെ മൃതദേഹം കിണറ്റിനുള്ളിൽ പൊങ്ങിക്കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ആലത്തൂർ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കീഴ്പാടം സ്വദേശി പരേതനായ ശംഭുകുമാറിന്റെയും പുഷ്പലതയുടെയും മകളാണ് ഐശ്വര്യ. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇംഗ്ലീഷ് സംഗ്രഹം : പാലക്കാട് അമ്മയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി