FILM NEWS

സന്തോഷകരമായ ദാമ്പത്യ ജീവതത്തിന് ഭാര്യയുമൊത്തുള്ള ചില സെല്‍ഫീസ് ഉത്തമമാണ്… ഉണ്ണി മുകുന്ദൻ

മലയാളത്തിലെ പുതുമുഖ നടന്മാരിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരമാണ് ഉണ്ണി മുകുന്ദൻ പ്രേക്ഷകർക്ക് താരത്തിൻ്റെ ഓരോ കഥാപാത്രങ്ങളും വളരെയധികം ഇഷ്ടമാണ് അടുത്തിടെ പ്രഥിരാജ് നായകനായ ഭ്രമം എന്ന സിനിമയിൽ പ്രധാന കഥാപാത്രങ്ങളിൽ ഒന്ന് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുകയുണ്ടായി ഈ കഥാപാത്രത്തിന് ആരാധകർക്കിടയിൽ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത് ഭ്രമം എന്ന സിനിമയ്ക്കും താൻ അവതരിപ്പിച്ച കഥാപാത്രത്തിനും ലഭിച്ച പിന്തുണക്ക് നന്ദി അറിയിച്ച് കൊണ്ട് ഫേസ് ബുക്ക് കുറിപ്പ് എഴുതിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ

‘ഭ്രമത്തിലെ എൻ്റെ  പ്രകടനത്തെക്കുറിച്ച് ധാരാളം നല്ല അഭിപ്രായങ്ങള്‍ ലഭിക്കുന്നു. വളരെ നന്ദി. ഒരു നടനെന്ന നിലയില്‍ ഒരു വിഭാഗത്തിലും ടൈപ്പ്കാസ്റ്റ് ആയിപ്പോകാതിരിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇത് അതിനെന്നെ ഏറെ സഹായിച്ചു. എൻ്റെ  സംവിധായകന്‍ രവി.കെ.ചന്ദ്രന്‍, ബ്രോ പൃഥ്വിരാജ് സുകുമാരന്‍ എന്നിവരോട് ഞാന്‍ നന്ദി പറയുന്നു. അദ്ദേഹം മൂലമാണ് എനിക്ക് ഈ ഭാഗ്യം ലഭിച്ചത്. നന്ദി സഹോദരാ, ഏറ്റവും പ്രധാനമായി സിനിമയുടെ കഥാകൃത്ത് ശരത്ബാലന്‍. നിങ്ങളുടെ എല്ലാവരോടും കൂടി വീണ്ടും പ്രവര്‍ത്തിക്കുന്നതിന് കാത്തിരിക്കുന്നു എന്തായാലും എല്ലാ സ്നേഹത്തിനും വിശ്വാസത്തിനും ഒരിക്കല്‍ കൂടി നന്ദി. പുതിയ കഥകളും കഴിവുകളുമായി നിങ്ങളെ എല്ലാവരെയും ഉടന്‍ രസിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു… മേപ്പടിയന്‍ സിനിമയുടെ നിങ്ങളുടെ മുന്നില്‍ എത്തുന്നതിനായി കാത്തിരിക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവതത്തിന് ഭാര്യയുമൊത്തുള്ള ചില സെല്‍ഫീസ് ഉത്തമമാണ്… എന്ന് പാവം ദിനേശ് ‘

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button