FILM NEWS

ഇഷ്ടം എന്ന എൻ്റെ സിനിമ അഭ്രപാളിയിൽ എത്തിയിട്ട് 20 വർഷം;നവ്യയുടെ കുറിപ്പ് വൈറലാകുന്നു

മിനിസ്ക്രീനിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അഭിനയിച്ചിട്ടുള്ള താരമാണ് നവ്യ നായർ മലയാളികളുടെ ഇഷ്ട നടിമാരിൽ ഒരാളാണ് താരം മലയാള സിനിമാ പ്രേക്ഷകർക്ക് മറക്കാൻ സാധിക്കാത്ത ധാരാളം കഥാപാത്രങ്ങളെ സമ്മാനിക്കാൻ താരത്തിനായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത് ദിലീപാണ് ഈ ചിത്രത്തിൽ നായക വേഷം അവതരിപ്പിച്ചത് നന്ദനം എന്ന പ്രഥിരാജ് നായകനായ ചിത്രം നവ്യയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരുന്നു ഇതേ സിനിമക്ക് മികച്ച അഭിനയത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടാനായി തൻ്റെ ആദ്യ ചിത്രം ഇഷ്ടം ഇറങ്ങിയിട്ട് 20 വർഷമായി എന്ന് ഇൻസ്റ്റ ഗ്രാമിലൂടെ കുറിച്ചിരിക്കുകയാണ് നവ്യ
കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെ

20 വർഷങ്ങൾക്ക് മുൻപ് ഈ ദിവസമാണ് ഞാൻ നിങ്ങളിലേക്ക് എത്തുന്നത്.. ഇഷ്ടം എന്ന എന്റെ സിനിമ അഭ്രപാളിയിൽ എത്തുന്നത്.. ഇന്നുവരെ തന്ന സ്നേഹത്തിനും കരുതലിനും നന്ദി.. അച്ഛനെയും അമ്മയെയും ഗുരുഭൂതന്മാരെയും ദൈവത്തെയും, പിതൃക്കളെയും, സഹോദരനെയും, സുഹൃത്തുക്കളെയും, ആസ്വാദകരേയും, വിമർശകരെയും ഓർക്കുന്നു , നന്ദി പറയുന്നു..
എനിക്ക് ഈ ലോകം തുറന്നു തന്ന സിബി മലയിൽ, ദിലീപേട്ടൻ, ഡേവിഡ് കാച്ചപ്പള്ളി, സിയാദ്‌ കോക്കർ, ഡയറക്ടർ രഞ്ജിയേട്ടൻ.. എന്നിൽ വിശ്വാസത്തോടെ കഥാപാത്രങ്ങൾ തന്ന ഏല്ലാ സംവിധായകരെയും, നിർമാതാക്കളെയും സഹ താരങ്ങളെയും ഓർക്കുന്നു, നന്ദി പറയുന്നു..എന്നെ ഞാൻ ആയി സ്നേഹിക്കുന്ന എന്റെ ആരാധകർ, ഈ ദിവസം പോലും ഓർമയിൽ വച്ച നിങ്ങളോടുള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരുന്നതല്ല .. രഞ്ജിത് , പാത്തു , പ്രീതി, ദേവൻ , നബീൽ , ബോണി , തൗഫീഖ് ദേവു, കുൽസു .. പിന്നെ എനിക്ക്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button