Life Style

പഞ്ചരത്നങ്ങളുടെ വീട്ടിലെ അടുത്ത വിവാഹാഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു സന്തോഷം പങ്കുവെച്ചു മലയാളികളും

ഉത്തരയും, ഉത്തമയും, പിന്നെ ഏക സഹോദരൻ ഉത്രജനും തങ്ങളുടെ സഹോദരി ഉത്രജയുടെ കല്യാണത്തിൻ്റെ ത്രില്ലിലായിരുന്നു. വരൻ സ്ഥലത്തില്ലാത്തതു കൊണ്ട് കഴിഞ്ഞവർഷം മറ്റു സഹോദരന്മാർക്കൊപ്പം നടക്കാതെ പോയ വിവാഹമാണ് നാളെ നടക്കാൻ പോകുന്നത്. പത്തനംതിട്ട സ്വദേശി ആകാശാണ് വരൻ. ഞായറാഴ്ച രാവിലെ 10 മണിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരാകും.1995 നവംബർ 19ന് ഒറ്റ പ്രസവത്തിൽ നിമിഷങ്ങളുടെ ഇടവേളകളിൽ പിറന്ന പഞ്ചരത്നങ്ങൾ എന്ന പേരിൽ വാർത്തകളിൽ ഇടം നേടിയ അഞ്ച് സഹോദരിയിൽ ഒരാളാണ് ഉത്രജ.ഈ അഞ്ച് സഹോദരങ്ങളും അന്നുമുതൽ തന്നെ മലയാളികളുടെ കണ്ണിലുണ്ണിയാണ്. അതുപോലെതന്നെ ഇവരുടെ പഠിപ്പും, പത്താംക്ലാസ് പാസായതും, പ്ലസ്ടു പാസായതും, പിന്നീട് ഇവരുടെ വിവാഹം പോലും ആഘോഷമാക്കിയിട്ടുണ്ട്.

സഹോദരിമാരായ ഉത്ര,ഉത്തര, ഉത്തമ ഉത്തമ എന്നിവരുടെ വിവാഹം കഴിഞ്ഞ വർഷം ഒക്ടോബർ 25 ന് ഗുരുവായൂരിൽ വച്ച് നടന്നിരുന്നു. മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ വിവാഹം തന്നെയായിരുന്നു ഇത്. അപൂർവ സഹോദരൻ സംഘത്തിൻ്റെ വിവാഹം കാണാൻ സിനിമ ഷൂട്ടിങ്ങിനെ വെല്ലുന്ന തിരക്ക് തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ഈ കൊവിഡ് സാഹചര്യത്തിൽ തിരക്കുകൾ ഒഴിവാക്കുന്നതിനുവേണ്ടി വിവാഹത്തിനു ശേഷമുള്ള സൽക്കാരവും ഒഴിവാക്കിയിരിക്കുകയാണ്. നാല് പെൺ കുട്ടികളുടെ വിവാഹം കഴിഞ്ഞ വർഷം ഏപ്രിൽ മാസം ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്നതെങ്കിലും, ലോക്ഡൗണിനെ തുടർന്ന് ഒക്ടോബർ ലേക്ക് മാറ്റുകയായിരുന്നു.എന്നാൽ ഉത്രജയുടെ വരൻ ആകാശിന് കുവൈറ്റിൽ നിന്നും നാട്ടിലെത്താൻ കഴിയാത്തതിനാൽ അവരുടെ വിവാഹം മാത്രം മാറ്റിവയ്ക്കുകയായിരുന്നു.

ആ വിവാഹമാണ് നാളെ നടക്കുക. തിരുവനന്തപുരം പോത്തൻകോട് നന്നാട്ട് കടവിൽ പ്രേമം കുമാറിൻ്റെയും രമാദേവിയുടെയും മക്കളായി നാലു പെൺകുഞ്ഞുങ്ങളും ഒരു ആൺ കുഞ്ഞു മാണ് പിറന്നത്. ജനിച്ചത് ഉത്രം നക്ഷത്രത്തിൽ ആയതിനാൽ മക്കൾക്ക് ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ എന്നിങ്ങനെയാണ് പേരു നൽകിയത്.വീടിന് ‘പഞ്ചരത്നം ‘എന്നാണ് പേര്. കുട്ടികൾക്ക് ഒമ്പതു വയസുള്ളപ്പോൾ അവരുടെ അച്ഛൻ പ്രേംകുമാർ മരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് തികച്ചും ഒറ്റപ്പെട്ടുപോയ കുടുംബത്തെ കൈപിടിച്ചുയർത്തിയത് ഗുരുവായൂരപ്പൻ ആയിരുന്നു എന്ന് രമാദേവിയും മക്കളും വിശ്വസിക്കുകയാണ്. അതുകൊണ്ട് തന്നെ നാല് മകളുടെ വിവാഹം ഗുരുവായൂരപ്പൻ്റെ നടയിൽ വച്ച് തന്നെ നടത്താൻ തീരുമാനിച്ചു. ഉത്രജയും ആകാശം എറണാകുളം അമൃത ഹോസ്പിറ്റലിൽ സഹപ്രവർത്തകരായിരുന്നു.

അവിടെ നിന്നും വളർന്ന പരിചയമാണ് ഒടുവിൽ വിവാഹത്തിലേക്ക് എത്തിയിരിക്കുന്നത്. പ്രേംകുമാറിന് റ മരണത്തെത്തുടർന്ന് ആ കുടുംബത്തെ മലയാളി സമൂഹവും സർക്കാരും ഏറ്റെടുക്കുകയായിരുന്നു. അവരുടെ കുടുംബത്തിലെ ഓരോ വിശേഷങ്ങളും മലയാളികൾ ഏറ്റെടുക്കാറുണ്ട്. അവർ വളർന്നതും ഒരുമിച്ചു, കളിച്ചതും. പഠിച്ചതും ഒക്കെ എല്ലാം വാർത്തകളിൽ ആകാറുണ്ട്. എന്തിനാ 5 പേരും വോട്ട് ചെയ്യാൻ പ്രാപ്തരായപ്പോൾൾ കന്നി വോട്ട് ചെയ്തത് വരെ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. 3 പേരും കഴിഞ്ഞവർഷം ഗുരുവായൂർ നടയിൽ വിവാഹിതരായതും മലയാളികൾ സ്നേഹത്തോടെ സന്തോഷത്തോടെ കണ്ടറിഞ്ഞതാണ്. അതിൽ ഒരാൾ ഉത്തര കഴിഞ്ഞ മാസം ഒരു കുഞ്ഞിന് ജന്മം നൽകിയത്.

ഇതും വാർത്തകളിൽ ഇടംപിടിച്ചതു തന്നെ. ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടും അവയോടെല്ലാം പൊരുതിയാണ് രമാദേവി അഞ്ചുപേരെയും വളർത്തിയത്. ഇടക്കാലത്ത് രമാദേവിക്ക് ഹൃദ്രോഗ രൂപത്തിലും വിധിയുടെ ക്രൂരത പഞ്ചരത്നങ്ങളിൽ കടന്നുവന്നിരുന്നു. ഫെയ്സ് മേക്കറിൻ്റെ സഹായത്തോടെയാണ് രമാദേവി ഇപ്പോഴും ജീവിക്കുന്നത്. സഹകരണബാങ്കിൽ സർക്കാർ നൽകിയ ജോലി മാത്രമായിരുന്നു ആകെ ഉള്ള ഈ കുടുംബത്തിൻ്റെ ആശ്രയം. പഞ്ചരത്നങ്ങളിൽ ഉത്തരയ്ക്ക് കഴിഞ്ഞ മാസം ഒരു ആൺകുഞ്ഞ് ജനിച്ചപ്പോൾ പേരിട്ടത് ധാർമിക് എന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button