Uncategorized

ഒടുവിൽ ആ സന്തോഷ വാർത്ത എത്തി.. മീനാക്ഷിക്ക് വേണ്ടി ദിലീപും മഞ്ജുവും ഒന്നിക്കുന്നു..

ഒരു കാലത്തു മലയാള സിനിമയുടെ താര ജോഡികൾ ആയിരുന്നു മഞ്ജുവും ദിലീപും. ഇരുവർക്കും നിരവധി ആരാധകരും ഉണ്ട്. സല്ലാപം എന്ന സിനിമയിലൂടെ ആണ് ഇരുവരും ആദ്യമായി ഒന്നിച്ചു പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. മഞ്ജു വാര്യരുടെ ആദ്യ സിനിമയും ഇത് തന്നെ ആയിരുന്നു. തുടർന്ന് ആദ്യ സിനിമയിലെ നായകനെ തന്നെ മഞ്ജുവിന് ജീവിതത്തിലും നായകൻ ആയി ലഭിച്ചു. ഇവരുടെ വിവാഹ വാർത്ത മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത് ആണ്. ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും മലയാളികൾ വലിയ ആഘോഷം ആക്കിയിരുന്നു. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും മഞ്ജു ഇടവേള എടുത്തു. കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിരുന്നുള്ളു എങ്കിലും, അഭിനയിച്ച ഓരോ കഥാ പത്രവും ഇന്നും എല്ലാവരുടെയും മനസ്സിൽ താങ്ങി നില്കും വിധം ശക്തമായ കഥ പത്രങ്ങൾ ആയിരുന്നു.. ആ കഥാ പത്രങ്ങളോട് നൂറു ശതമാനം കൂറ് പുലർത്തിയ വളരെ മികച്ച അഭിനയം തന്നെ കാഴ്ച വെച്ചത് കൊണ്ടാവാം, ഒരു പാട് ആരാധകരെ സ്വന്തമാക്കാൻ നടിക്ക് കഴിഞ്ഞു. സിനിമയിൽ സജീവം അല്ലാതിരുന്ന സമയത്തു പോലും താരത്തിന്റെ വിശേഷം അറിയാൻ ആരാധകർ കാത്തിരിക്കുക ആയിരുന്നു. ദിലീപ് ആവട്ടെ മലയാളത്തിലെ ജന പ്രിയ നായകൻ എന്ന പദവിയിലേക്ക് ഉയർന്നു കൊണ്ടേ ഇരുന്നു. എന്നാൽ പെട്ടന്ന് ഒര് ദിവസമാണ്, ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഇവർ പിരിയുന്നു എന്ന വാർത്ത പുറത്തു വന്നത്. അവസാനം നിയമ പരമായി അവർ പിരിയുകയും ചെയ്തു. അതിനു ശേഷം പല സംഭവങ്ങളും അവരുടെ ജീവിതത്തിൽ നടന്നു. അവസാനം ഇപ്പോൾ ഏറ്റവും അവസാനമായി പുറത്തു വരുന്ന വാർത്ത, മലയാള സിനിമയിലെ ആ പഴയ ജോഡികൾ അടുത്ത വര്ഷം ഇറങ്ങുന്ന സിനിമയിലൂടെ വീണ്ടും ഒരുമിക്കും എന്നാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button