News

ചീരുവിൻ്റെ ചിത്രത്തിൻ്റെ മുന്നിൽ മേഘ്ന കുഞ്ഞിനെ എടുത്ത് പൊക്കി പേര് പറഞ്ഞു

പ്രണയവിവാഹത്തിലൂടെ ഒന്നായവരാണ് മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും. 10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് ഇരുവരും പ്രണയം പറഞ്ഞതും വിവാഹിതരായതും. തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രമുഖരെല്ലാം ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു. ചിരുവിന്റെ വിയോഗ ശേഷവും ഇവരുടെ പ്രണയകഥ വൈറലായിരുന്നു. ആദ്യം പ്രണയം പറഞ്ഞ് പ്രൊപ്പോസ് ചെയ്തതിനെക്കുറിച്ച് തുറന്നുപറയുന്ന മേഘ്‌ന രാജിന്റെ വീഡിയോ വീണ്ടും ശ്രദ്ധ നേടിയിരിക്കുകയാണിപ്പോള്‍. ഫാന്‍സ് ഗ്രൂപ്പിലൂടെയായാണ് വീഡിയോ പ്രചരിക്കുന്നത്. ചിരുവാണ് പ്രൊപ്പോസ് ചെയ്തത്. ചിരു ഇങ്ങോട്ട് പ്രണയം അറിയിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. എന്നെ ഇഷ്ടമുണ്ടോയെന്ന് പോലും അദ്ദേഹം ചോദിച്ചിരുന്നില്ല.

തന്നെ മേഘ്‌നയ്ക്ക് ഇഷ്ടമായിരിക്കുമെന്ന് ചിരു നേരത്തെ മനസ്സിലാക്കിയിരുന്നു. പ്രണയം പരസ്പരം അറിയിച്ചതിന് പിന്നാലെയായാണ് ഇരുവരും വിവാഹിതരായത്. ക്രിസത്യന്‍, ഹിന്ദു രീതികളിലായാണ് മേഘ്‌നയുടെ വിവാഹം നടത്തിയത്. 2019 ഏപ്രില്‍ 29, മെയ് 2 തീയതികളിലായാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്. വിവാഹം കഴിഞ്ഞ് 2 വര്‍ഷത്തിന് ശേഷമായാണ് മേഘ്‌നയ്ക്ക് കുഞ്ഞ് ജനിച്ചത്. ജൂനിയര്‍ ചിരു, ജൂനിയര്‍ സി എന്നൊക്കെയാണ് കുഞ്ഞിനെ വിളിക്കുന്നത്. കന്നഡ ചിത്രമായ അട്ടഗരെയില്‍ മേഘ്‌നയും ചിരുവും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഒരേയൊരു സിനിമയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ജീവിതത്തില്‍ ഒന്നിച്ചതിന് ശേഷവും സ്‌ക്രീനില്‍ ഒരുമിക്കണമെന്ന് ഇരുവരും ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം ബാക്കിവെച്ചായിരുന്നു ചിരു വിടവാങ്ങിയത്. സൗഹൃദങ്ങള്‍ക്ക് അങ്ങേയറ്റം പ്രാധാന്യം നല്‍കുന്ന ചിരുവിനെക്കുറിച്ച് വാചാലരായി സുഹൃത്തുക്കളും എത്തിയിരുന്നു.

നസ്രിയയും അനന്യയുമെല്ലാമായി അടുത്ത സൗഹൃദമുണ്ട് മേഘ്‌നയ്ക്ക്. ചിരഞ്ജീവി സര്‍ജയുടേയും മേഘ്‌ന രാജിന്റേയും കുഞ്ഞതിഥിയായ ചിരുവിനെക്കുറിച്ചുള്ള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ജനനം മുതലേ തന്നെ താരമായി മാറുകയായിരുന്നു ജൂനിയര്‍ ചിരു. കുഞ്ഞതിഥിയെ കാത്തിരിക്കവെയായിരുന്നു അപ്രതീക്ഷിതമായി ചിരഞ്ജീവി സര്‍ജ വിടവാങ്ങിയത്. കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുമെന്നായിരുന്നു മേഘ്‌ന പറഞ്ഞത്. ആണ്‍കുഞ്ഞായിരിക്കും ജനിക്കുന്നതെന്നും താന്‍ കാണിച്ച കുസൃതികളെല്ലാം അവനും ആവര്‍ത്തിക്കുമെന്നുമായിരുന്നു ചിരു പറഞ്ഞത്. കൊവിഡ് കാലത്തായിരുന്നു ജൂനിയര്‍ ചിരു ജനിച്ചത്.

ഇപ്പോഴിതാ താരം ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മകൻ്റെ ചിത്രം പങ്കവെച്ചിരിക്കുകയാണ്. മകന്റെ ജനനത്തോടെയാണ് മേഘ്ന രാജ് ഭർത്താവിൻ്റെ അപ്രതീക്ഷിത വിയോഗം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് പതിയെ ജീവിതത്തിലേക്ക് തിരികെ വന്നത്. മകനൊപ്പമുളള നിമിഷങ്ങൾ മേഘ്ന സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഉണ്ണിക്കണ്ണന്റെ വേഷത്തിലാണ് മകൻ്റെ ചിത്രം മേഘ്ന പങ്കുവെച്ചത്. ‘എൻ്റെ വെണ്ണക്കട്ടയ്ക്ക് പൊന്നുമ്മകൾ, എല്ലാവർക്കും കൃഷ്ണാഷ്ടമി ദിനാശംസകൾ’ എന്നാണ് നടി ചിത്രത്തോടൊപ്പം കുറിച്ചത്. നിരവധി ആരാധകരും താരങ്ങളുമൊക്കെയാണ് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജൂനിയർ ചീരുവിന് ആശംസകൾ നേർന്നിരിക്കുന്നത്.

ഞൊടിയിടയിൽ തന്നെ ചിത്രം ഇൻസ്റ്റാഗ്രാമിൽ തരംഗമായി മാറിയിരിക്കുകയാണ്. 2020 ജൂൺ ഏഴിനായിരുന്നു മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ മരണം. ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽയത്. പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും വിവാഹിതരായത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ദിവസങ്ങള്‍ പിന്നിടവെയായിരുന്നു ചിരുവിന്റെ വിയോഗം. എനിക്കൊരു കുഴപ്പവുമില്ല, ഞാന്‍ തിരിച്ചുവരുമെന്ന് പറഞ്ഞ് പുഞ്ചിരിച്ച് ആശുപത്രിയിലേക്ക് പോയ ചിരു യാത്രയായെന്ന് അറിഞ്ഞതോടെ മേഘ്‌നയും തകര്‍ന്ന് പോവുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button