Uncategorized

ഹിന്ദുസ്ഥാനി ഗായികയും ഏറെ ആരാധകരുള്ള പിന്നണി ഗായികയുമായ മഞ്ജരിയും സുഹൃത്ത് ജെറിനും വിവാഹിതരായി

ചെറുപ്പം മുതലേ മഞ്ജരിയുടെ സുഹൃത്താണ് ജെറിൻ. മസ്‌കറ്റിലെ സ്‌കൂളിൽ ഒരുമിച്ചാണ് പഠിച്ചത്.പത്തനംതിട്ട സ്വദേശിയായ ജെറിൻ,
ഇപ്പോൾ ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജറായി ജോലി ചെയ്യുകയാണ്.

തിരുവനന്തപുരത്ത് നടക്കുന്ന വിവാഹ ചടങ്ങിലേക്ക് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് ക്ഷണം. വിവാഹത്തിന് ശേഷം, ദമ്പതികൾ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ദമ്പതികൾ വിരുന്ന് ഒരുക്കിയിരുന്നു.

ചുവപ്പ് നിറത്തിലുള്ള പട്ട് സാരിയും ആഭരണങ്ങളും അണി‍ഞ്ഞ് സുന്ദരിയായിട്ടാണ് മഞ്ജരി നവവധുവായി എത്തിയത്. ചുവപ്പ് നിറത്തിലുള്ള കുർത്തയും മുണ്ടുമായിരുന്നു വരൻ ജെറിന്റെ വേഷം. വിവാഹത്തിൽ പങ്കെടുക്കാനും വധു വരന്മാരെ ആശിർവദിക്കാനുമായി നടൻ സുരേഷ് ​ഗോപിയും ഭാര്യ രാധികയും ഉൾപ്പടെ സിനിമാ മേഖലയിൽ നിന്നും പിന്നണി ​ഗാനരം​ഗത്ത് നിന്നും നിരവധിപേർ വിവാഹിത്തിനെത്തിയിരുന്നു. വിവാഹത്തെ കുറിച്ച് ഒളിപ്പിച്ച് വെച്ചതല്ലെന്നും സമയം ഒത്തുവന്നപ്പോൾ‌ വിവാഹിതയാവുകയായിരുന്നുവെന്നും മഞ്ജരി പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button