Uncategorized

പരിശീലനം നൽകിയാൽ മാറുമോ.. കണക്കു ചെയ്യുന്ന കുതിരയെ കുറിച്ച് കേട്ടിട്ടുണ്ടോ..

ആയിരത്തി തൊള്ളായിരം കാലഘട്ടത്തിൽ ജർമനിയിൽ ആണ് ഈ സംഭവം നടക്കുന്നത്. അദ്ദേഹം ഒരു ഗണിത അധ്യാപകനും കുതിര പരിശീലകനും ആണ്. അദ്ദേഹത്തിന് സ്വന്തം ആയി ഒരു കുതിരയും ഉണ്ടായിരുന്നു. ക്ലെവർ ഹാൻഡ്‌സ് എന്നാണ് കുതിരയുടെ പേര്. കുറച്ചു കാലങ്ങൾക്കു ശേഷം ആ കുതിരക്കു ഒരു വിചിത്രം ആയ കഴിവ് ലഭിച്ചു. കുതിരയോട് ഏത് ഗണിത ക്രിയകൾ ചോദിച്ചാലും അതിനു ഉത്തരം നൽകാൻ അതിനു കഴിയും. ഏതെങ്കിലും ചോദ്യം ഹാൻഡ്‌സിനോട് ചോദിച്ചാൽ അതിന്റെ ഉത്തരം കുതിരക്ക് പറയാൻ ആവില്ലല്ലോ, അത് കൊണ്ട് ഉത്തരം എത്രയാണോ അത്രയും തവണ അത് തന്റെ കാൽ നിലത്തിട്ട് തട്ടും. കുതിരയുടെ ഈ പ്രവർത്തി അവിടുത്തെ നാട്ടുകാർ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പതിയെ പതിയെ ആ കുതിര പ്രശസ്തം ആവാൻ തുടങ്ങി. അതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് അത് ചെയ്യുന്ന ഗണിത ക്രിയകളുടെ സങ്കീർണതകൾ ആണ്. കൂട്ടുക, കുറക്കുക, ഹരിക്കുക, തുടങ്ങിയവ എല്ലാം അവൻ ചെയ്യും ആയിരുന്നു. അവനെ കാണാൻ വരുന്നവർ എല്ലാം അവന്റെ ഈ കഴിവ് കണ്ടു അമ്പരപ്പെട്ടു കൊണ്ട് ആണ് അവിടെ നിന്നും തിരിച്ചു പോയിരുന്നത്. പല സ്ഥലങ്ങളിൽ നിന്നും അവനെ കാണുവാനും, അവന്റെ ഈ കഴിവുകൾ കാണുവാനും ആളുകൾ എത്താൻ തുടങ്ങി. പതിയെ പതിയെ ജർമനി മുഴുവൻ അവൻ പ്രശസ്തം ആയി. പത്രങ്ങളിലും അവൻ ഇടം പിടിച്ചു. പത്രങ്ങളിൽ കൂടി ജർമനിയിലെ ശാസ്തജ്ഞർ ഈ വിവരം അറിഞ്ഞു. അവർക്കു ഒരിക്കലും വിശ്വസിക്കാൻ കഴിയുന്ന കാര്യം ആയിരുന്നില്ല അത്. നിരവധി ചോദ്യങ്ങൾ അവരുടെ മനസ്സിൽ ഉയർന്നു. അങ്ങനെ അവർ കുതിരയെ കാണുവാൻ എത്തി. അവർ ചില ഗണിത ക്രിയകൾ ചെയ്യുവാൻ കൊടുത്തു. പതിവ് തെറ്റിക്കാതെ അവന്റെ ഉത്തരങ്ങൾ എല്ലാം ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചു. ട്രെയിനർ എന്തെങ്കിലും സിഗ്നൽ നൽകുന്നത് ആവാമെന്നുകരുതി, ആൾകൂട്ടത്തിൽ നിന്നും ട്രെയ്നറെ അവർ വീണ്ടും കണക്ക് ചെയ്യാൻ കൊടുത്തു. കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ പൂർണമായും കാണുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button