Uncategorized

ജീവിതത്തിൽ ഓരോ മാറ്റങ്ങൾ വരുന്നത് വളരെ പെട്ടന്നായിരിക്കും – കാവ്യാ മാധവൻ

എന്റെ ഇനിയുള്ള ജീവിതത്തിൽ എനിക്ക് ഒരു കൂട്ട് വേണമെന്നുള്ളത് എന്റെ വീട്ടുകാരുടെ ഒരു സ്വപ്നം ആയിരുന്നു. ആരുടേയും ജീവിതം ഇല്ലാതാക്കി ഒരു ജീവിതം നേടണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.

നമ്മുടെ ജീവിതത്തിൽ എപ്പോൾ എന്ത് നടക്കുമെന്ന് ആർക്കും പറയാൻ കഴിയില്ല, ഇത്രയേ ഉള്ളു നമ്മളുടെ ജീവിതത്തിൽ ഓരോ മാറ്റങ്ങൾ വരുന്നത് വളരെ പെട്ടന്നായിരിക്കും  പ്രത്യേകിച്ചും വിവാഹം. നല്ല ഒരു വിവാഹം ജീവിതം ലഭിക്കുക,  നല്ലൊരു വീട്ടിൽ ചെന്ന് കയറാൻ സാധിക്കുക എന്നൊക്ക പറയുന്നത് ഒരു ഭാഗ്യമാണ്. അത് വളരെ അപൂർവ്വം ചിലർക്ക് മാത്രമാണ് ലഭിക്കുക. ഞാനും ദിലീപ് ഏട്ടനും ഇങ്ങനെ വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നത് പോലുമില്ല. എല്ലാം ഈശ്വര നിശ്ചയം എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.

ആദ്യ വിവാഹ ,മോചനം ഞാൻ വളരെ പെട്ടെന്ന് എടുത്ത ഒരു തീരുമാനമായിരുന്നു. അന്ന് ഇങ്ങനെ സഹിച്ച് ജീവിതം  മുന്നോട്ട് കൊണ്ട് പോകുന്ന ഒരുപാട് പേർ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇപ്പോഴും പൊരുത്തപ്പെടാൻ കഴിയാത്ത ജീവിതം മറ്റുള്ളവർക്ക് വേണ്ടി സഹിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന ഒരുപാട് വീട്ടമ്മമാരെ എനിക്ക് അറിയാം. നമുക്ക് ഒരു ജീവിതമേ ഉള്ളു അത് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചു തീർക്കണം എന്നും കാവ്യാ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button