Uncategorized

പാമ്പ് കടിയേറ്റ വാവ സുരേഷിന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി ഇങ്ങനെ, ഡോക്ടർ പറഞ്ഞത് കേട്ടോ?

പ്രാർത്ഥനകൾ വെറുതെ ആയില്ല. വാവാ സുരേഷ് ജീവിതത്തിലേക്ക് മടങ്ങി വരും. മൂർഖന്റെ കടിയേറ്റു മെഡിക്കൽ കോളേജ് ഗുരുതര അവസ്ഥയിൽ കഴിയുന്ന വാവാ സുരേഷ് വീണ്ടും പാമ്പിന്റെ വീര്യം കൂടിയ വിഷത്തെ തോൽപ്പിക്കുക ആണ്. കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ കരുതലും പരിചരണവും ഫലം കണ്ടു. അതിവേഗം പൂർവ സ്ഥിതിയിലേക്ക് തിരിച്ചെത്തുക ആണ് മലയാളികളുടെ പ്രിയപ്പെട്ട വാവാ സുരേഷ്. തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന വാവാ സുരേഷിന്റെ തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തുന്നുണ്ട് എന്നും ആശുപത്രി അധികൃതർ പറഞ്ഞു. ചോദ്യങ്ങൾക്കു പ്രതികരണം ലഭിക്കുന്നുണ്ട്. കൈകാലുകളുടെ പേശികളുടെ ശേഷി പൂർണമായും തിരിച്ചു കിട്ടിയിട്ടില്ല. ദ്രവ രൂപത്തിൽ ഭക്ഷണം നൽകുന്നുണ്ട്. ഡോക്ടർ ജയകുമാർ പറഞ്ഞു. സ്വയം ശ്വസിക്കാനും ശബ്ദത്തോട് പ്രതികരിക്കാനും തുടങ്ങി. അപകട നില തരണം ചെയ്തിട്ടില്ല എന്നും വെറ്റിലട്ടെരിൽ നിന്നും മാറ്റിയിട്ടില്ല എന്നും ആശുപത്രി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ മുതൽ അദ്ദേഹം സ്വയം ശ്വസിക്കാൻ തുടങ്ങി ഇരുന്നു. എന്നാൽ വെന്റിലേറ്ററിന്റെ സഹായം മാറ്റി ഇരുന്നില്ല. ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം കൃത്യം ആവുന്നു എന്ന സൂചന ആണ് നൽകുന്നത് എന്നും ഡോക്ടർമാർ പറഞ്ഞു. ഉച്ചയോടു കൂടി ആണ് ശബ്ദങ്ങളോട് വാവ സുരേഷ് പ്രതികരിച്ചു തുടങ്ങിയത്. തട്ടി വിളിക്കുമ്പോൾ തല ആനക്കുന്നുണ്ട്. ഇത് തലച്ചോറിലേക്ക് ഉള്ള രക്ത നിലയിലേക്ക് മാറുന്നതിന്റെ സൂചന ആണെന്നും ഡോക്ടർമാർ പറഞ്ഞു. പാമ്പൻറെ വിഷം ശരീരത്തിൽ എത്തിയാൽ ഇരുപത്തി നാല് മണിക്കൂർ മുതൽ നാല്പത്തി എട്ടു മണിക്കൂർ വരെ പ്രധാനം ആണ്. ഈ സമയം വരെ വെന്റിലേറ്റർ സഹായം തുടരാനാണ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button