Uncategorized

സന്തോഷ വാർത്ത പങ്കുവച്ച് ഫഹദ് ഫാസിലും നസ്രിയയും, ആശംസകൾ നേർന്നു ആരാധകരും…

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികൾ ആണ് നസ്രിയയും ഫഹതും. അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിൽ കൂടി ആണ് ഇരുവരും ആദ്യം ആയി ജോഡികൾ ആയി എത്തിയത്. അവിടെ തുടങ്ങിയ പ്രണയം ആണ് ഇരുവരുടെയും വിവാഹത്തിലേക്ക് നയിച്ചത്. വിവാഹ ശേഷം നസ്രിയ സിനിമയിൽ സജീവം അല്ലെങ്കിലും ഇടക്കൊക്കെ ചില സിനിമകളിൽ വന്നു പോകാറുണ്ട്. വര്ഷങ്ങള്ക്കു ഇപ്പുറവും സന്തുഷ്ടമായ ദാമ്പത്യം നയിക്കുക ആണ് ഫഹദ് ഫാസിലും നസ്രിയയും. സോഷ്യൽ മീഡിയയിൽ സജീവം ആണ് നസ്രിയ . വിശേഷങ്ങൾ ഒക്കെയും നസ്രിയ പങ്കു വെക്കാറുണ്ട്. ഇപ്പോൾ ഇതാ പുതിയ സന്തോഷത്തിൽ ആണ് താര ദമ്പതിമാർ. ഫഹദിനും നസ്രിയക്കും യു എ ഇ ഗോൾഡൻ വിസ ലഭിച്ചിരിക്കുക ആണ്. ഇന്ത്യൻ സിനിമ മേഖലയിൽ നിന്നും ഉള്ള താര ദമ്പതി മാർക്ക് യു എ ഇ ഗോൾഡൻ വിസ ലഭിക്കുന്നത് ഇത് ആദ്യം ആയി ആണ്. ഇരുവരും ഇ സി എഛ് ആസ്ഥാനത്തു എത്തി ഗോൾഡൻ വിസ കാരസ്ഥാനം ആക്കി. യു എ ഇ നൽകിയ അംഗീകാരത്തിന് ഫഹദും നസ്രിയയും നന്ദി അറിയിക്കുകയും ചെയ്തു. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവർക്കു ആയി യു എ ഇ നൽകി വരുന്ന പത്തു വർഷത്തെ താമസ വിസ ആണ് ഗോൾഡൻ വിസ, നിരവധി പ്രമുഖ താരങ്ങൾക്കും ഇതിനോടകം തന്നെ ഗോൾഡൻ വിസ ലഭിച്ചു കഴിഞ്ഞു. താര ദമ്പതിമാരുടെ പുതിയ നേട്ടത്തിന് ആശംസ അർപ്പിച്ചു വരിക ആണ് ആരാധകരും സുഹൃത്തുക്കളും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button