News

വിവാഹ വാഗ്ദാനം നൽകി ഭർത്താവ് മരിച്ച യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

തൃശൂർ: വിവാഹ വാഗ്ദാനം നൽകി ഭർത്താവ് മരിച്ച യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇരിങ്ങാലക്കുട സ്വദേശി സംഗമേശൻ (34) ആണ് അറസ്റ്റിലായത്. ഭർത്താവ് മരിച്ച കുന്നംകുളം സ്വദേശിനിയെ കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ പീഡിപ്പിക്കുകയായിരുന്നു.

വിവാഹ വാഗ്ദാനം നൽകി യുവതിയെ ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും യുവതിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായി പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. മാത്രമല്ല, യുവതിയുടെ വീടും സ്ഥലവും എഴുതി നൽകാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകി.

ഇംഗ്ലീഷ് സംഗ്രഹം : ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button