News

ടോപ് സിംഗർ വിജയിയുടെ 50 ലക്ഷം വിലമതിക്കുന്ന വീട് കണ്ട് അതിശയിച്ച് ആരാധകർ!

ഫ്‌ലോർസ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന മ്യൂസിക് റിയാലിറ്റി ഷോ ടോപ് സിംഗർ മലയാളികളെ ടിവിയുടെ മുൻപിൽ പിടിച്ചിരുത്തിയുരുന്ന ഒരു മികച്ച പ്രോഗ്രാമായിരുന്നു. കുട്ടി ഗായകർ ഒന്നിന് ഒന്ന് മികച്ച പ്രടകടനമാണ് കാഴ്ചവച്ചിരുന്നത്. മലയാളികൾ സ്വന്തം മക്കളെപ്പോലെയാണ് അതിലെ ഓരോ കുട്ടികളെയും കരുതിയിരുന്നത്. തുടക്കം മുതലേ ഏവരുടെയും പ്രിയങ്കരിയായി മാറുകയും വിജയ പ്രതീക്ഷ നൽകുകയും ചെയ്തിരുന്ന മത്സരാര്ഥിയായിരുന്നു സീത ലക്ഷ്മി എന്ന കുട്ടി ഗായിക.

എലിമിനേഷൻ എന്ന പ്രക്രിയ ഇല്ലാതെ വളരെ വ്യത്യസ്തമായ റിയാലിറ്റി ഷോ ആയിരുന്നു ടോപ് സിംഗർ. മറ്റൊരു പ്രത്യേകത ഇതിലെ ഗായകർ മലയാള സിനിമയിലെ ഗാനങ്ങൾ മാത്രമാണ് പാടിയിരുന്നത് എന്നതാണ്. മറ്റു ഭാഷഗാനങ്ങൾ ഒന്നുംതന്നെ ഈ പരിപാടിയിൽ ഇല്ലായിരുന്നു. എംജി ശ്രീകുമാർ, സിത്താര, ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ, അനുരാധ തുടങ്ങി ഒട്ടനവധി പ്രഗത്ഭ വിധികർത്താക്കളുടെ സാനിധ്യം പരുപാടിയെ വിജയത്തിലേക്ക് എത്തിച്ചു.

മികച്ച ഗാനാലാപനം കൊണ്ട് ജനഹൃദയങ്ങളിൽ കയറികൂടിയ സീത ലക്ഷ്മിക്ക് ഒരുപാട് അറിവുകൾ നേടിക്കൊടുക്കാൻ ഗായകരുടെ അറിവും അനുഭവങ്ങളും സഹായകമായിരുന്നു. സ്വന്തമായൊരു യുട്യൂബ് ചാനൽ ഉള്ള സീത തന്റെ പുതുയ വിശേഷങ്ങളും, പാട്ടുകളും എല്ലാം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ടോപ് സിംഗറിൽ ഒന്നാം സ്ഥാനം നേടിയ സീതക്ക് വിജയിക്കുള്ള സമ്മാനമായി തുളസി ഡെവലപ്പേഴ്‌സ് ലിമിറ്റഡ് 50 ലക്ഷം രൂപയുടെ ഫ്ലാറ്റ് ആണ് നൽകിയത്.

പുതിയ വീടിന്റെ പാലുകാച്ചൽ കഴഞ്ഞ ദിവസമായിരുന്നു. ചടങ്ങിന്റെ വീഡിയോ താരം യൂട്യൂബിൽ പങ്കുവച്ചിരുന്നു. ചടങ്ങിൽ ബാക്കി മത്സരാർത്ഥികളും പങ്കെടുത്തിരുന്നു. സീതയും അമ്മയും പ്രേക്ഷകരോട് നന്ദി പറയുകയും ചെയ്തു. എല്ലാവരുടെയും പ്രാർത്ഥനയുടെയും അനുഗ്രഹത്തിന്റെയും ഫലമാണ് തനിക് ലഭിച്ച ഈ അംഗീകാരം എന്നും സീത പറയുന്നു.കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക് ചെയ്യൂ. കൂട്ടുകാരുമൊത്തു ഷെയർ ചെയ്യൂ.എല്ലാവർക്കും ശുഭദിനം നേരുന്നു. മഹാമാരി പടർന്നു പിടിച്ചിരിക്കുന്ന ഈ സമയത് എല്ലാവരും സർക്കാർ നിർദേശപ്രകാരം വാക്‌സിൻ എടുത്ത് സഹകരിക്കുക. വീടുകളിൽ സുരക്ഷിതരായി ഇരിക്കുക, മാസ്ക് ധരിച്ചു മാത്രം പുറത്തിറങ്ങുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button