News

മുറിവ് കഠിനമായപ്പോൾ വിരലുകൾ മുറിച്ചുമാറ്റി; തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ എലിപ്പനി ബാധിച്ച് മരിച്ചു

പാലക്കാട്: തെരുവ് നായയുടെ ആക്രമണത്തിൽ ചികിത്സയിലായിരുന്ന വീട്ടമ്മ എലിപ്പനി ബാധിച്ച് മരിച്ചു. പാലക്കാട് നെന്മാറ സ്വദേശി സരസ്വതി (60) ആണ് മരിച്ചത്. കഴിഞ്ഞ മാസം ആദ്യ തിയതിയാണ് സരസ്വതിയെ വീടിനു സമീപം തെരുവുനായ ഒരാൾ ആക്രമിച്ചത്.

അക്രമത്തിൽ പരിക്കേറ്റ സരസ്വതിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് പ്രതിരോധ കുത്തിവയ്പ് നൽകി. എന്നാൽ നില ഗുരുതരമാവുകയും വലതുകാലിലെ കാൽവിരലുകൾ മുറിച്ചുമാറ്റുകയും ചെയ്തു.

തുടർന്ന് സരസ്വതിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ എലിപ്പനി സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ മരിച്ചു.

മലയാളം സംഗ്രഹം: പാലക്കാട് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button