News

വീണ കുട്ടിയുടെ ശരീരത്തിലൂടെ കണ്ടെയ്നർ ലോറി കയറിയിറങ്ങി; അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ഏഴുവയസ്സുകാരനാണ് അപകടത്തിൽപ്പെട്ടത്

തൃശൂർ: അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ഏഴുവയസ്സുകാരന് ദാരുണാന്ത്യം. തൃശൂർ കൈപ്പമംഗലം സ്വദേശി ഷൈബിയുടെ മകൻ ഭഗത്താണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം.

– പരസ്യം –

അമ്മയും മകനും സഞ്ചരിച്ച സ്‌കൂട്ടറും അതേ ദിശയിൽ പോയ കാറും കൂട്ടിയിടിക്കുകയായിരുന്നു. ദേശീയപാതയിൽ പെരിഞ്ഞനം വെസ്റ്റ് സുജിത്ത് ജംക്‌ഷനു സമീപമായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ കണ്ടെയ്‌നർ ലോറി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇംഗ്ലീഷ് സംഗ്രഹം : സ്കൂട്ടർ അപകട മരണം തൃശൂർ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button