News

‘പ്രകടനം പോര…’ ഉവേ ഹോണിനെ പുറത്താക്കി ഇന്ത്യ…!

ടോക്കിയോ ഒളിമ്പിക്സിൽ ജാവലിങ് ത്രോയിലൂടെ  ഇന്ത്യക്ക്  മറക്കാനാവാത്ത വിധം  അതുല്യമായ  പ്രകടനം നടത്തി  സ്വർണ മെഡൽ സ്വന്തമാക്കുകയും  ലോകത്തിനു മുന്നിൽ ഇന്ത്യയുടെ പ്രശംസി വാനോളം ഉയർത്തുകയും  ചെയ്ത എക്കാലത്തെയും മികച്ച  ജാവലിങ് ചാമ്പ്യനാണ് നീരജ് ചോപ്ര, എന്നാൽ ഇത്തരത്തിൽ ഒരു മികവാർന്ന വിജയം നേടിത്തരാൻ നീരജ് ചോപ്രയെ പാകപ്പെടുത്തിയ അദ്ദേഹത്തിൻ്റെ പരിശീലകൻ ഉവെ  ഹോണിനെ  പുറത്താക്കിയതായി അറിയിച്ചിരിക്കുകയാണ് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ  ഇത് സാസംബന്ധിയായ  വിശദീകരണം കൂടി അധികൃതർ നടത്തിയിരിക്കുകയാണ്  ഇപ്പോൾ.

പരിശീലകനായ ഉവ്വേ ഹോണിന്റെ കീഴിൽ പരിശീലനം നടത്തുന്ന ഇന്ത്യൻ താരങ്ങളുടെ കായിക പ്രകടനത്തിൽ അസോസിയേഷൻ തൃപ്‌തികരമല്ലെന്നാണ് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ യുടെ വിശദീകരണം,നീണ്ട നാളുകളായി ഉവ്വേ ഹോൺ ഇന്ത്യൻ അത്‌ലറ്റിക്ക്  താരങ്ങളുടെ പരിശീലകനായി തുടർന്ന കൊണ്ടിരിക്കുകയാണ് അടുത്തിടെ നീരജ് ചോപ്ര ഇദ്ദേഹത്തിന്റെ മികവാർന്ന പരിശീലനത്തിലൂടയാണ്   ഒളിമ്പിക് മെഡൽ സ്വന്തമാക്കിയതെന്ന്  സുവ്യക്തമായ കാര്യമാണ് . എന്നാൽ മറ്റു താരങ്ങളുടെ പ്രകടനം ഉവ്വേ ഹോണിന് കീഴിൽ നടക്കുന്ന പരിശീലനത്തിലൂടെ മെച്ചപ്പെടുത്താനായിരുന്നില്ല .

നീരജ് ചോപ്രായടക്കമുളളവരെ  ഒളിമ്പിക്സിനായി വാർത്തെ ടുത്ത  അതുല്യനായ  ഉവ്വേ ഹോൺ എന്ന പരിശീലകൻ  നിസ്സാര ക്കാരനല്ല മറിച്ച്  ലോകം തന്നെ അറിയപ്പെട്ട  വ്യക്തി ത്വത്തിൻ്റെ  ഉടമയാണദ്ദേഹം .ഇന്ത്യൻ ടോളിമ്പിക് താരങ്ങളുടെ പരിശീലകനായി എത്തുന്നതിന് മുമ്പ് അദ്ദേഹം ആരായിരുന്നെന്ന് നാം നനസ്സിലാക്കണമെങ്കിൽ 1984 -ൽ നടന്ന ഓളുമ്പിക്സിനെ ക്കുറിച്ച് നാം അറിയണം അന്ന് കാണികളെയും വിധി കര്താക്കളെയും അമ്പരപ്പിച്ചു കൊണ്ട് 104 .8 മീറ്റർ ജാവലിൻ ത്രോയിൽ വേൾഡ് റെക്കോർഡ് സൃഷ്ടിച്ച വ്യക്തിയായിരുന്നു ഉവ്വേ ഹോൺ .

രണ്ടായിരത്തി പതിനെട്ടിൽ നടന്ന ഏഷ്യ ഗെയിമ്സിലും കോമൺ വെളുത്ത ഗെയിമ്സിലും നീരജ് ചോപ്ര എന്ന ഇന്ത്യയുടെ അഭിമാനം സ്വർണം നേടിയത് ഉവ്വേ ഹോണിന് കീഴിലാണ് അതുപോലതന്നെ ടോക്കിയോ ഒളിമ്പിക്സിലും പരിശീലകനായി എത്തിയത് ഇദേഹം തന്നയായിരുന്നു.നീരജ് ചോപ്രയും ശിവപാൽ സിങ്ങും അനു റാണിയും ഉവ്വേ ഹോണിൻ്റെ കീഴിൽ പരിശീലനം തുടരാൻ വിമുഖത  അറിയിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഉവ്വേ ഹോണിന് പകരം ഉടൻ തന്നെ രണ്ടു പരിശീലകരെ പകരം കൊണ്ട് വരുമെന്ന്  എ എഫ് ഐ പ്രസിഡണ്ട്  ആദിൽ  സുമാറിവല്ല പറഞ്ഞു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button