News

തോറ്റുകൊടുക്കാതെ പോരാടി ….റാങ്ക് തിളക്കത്തിൽ ടെസ്സ …

ഇത് പ്രതിസന്ധികളോട് പോരാടി വിജയിച്ച പെൺകുട്ടിയുടെ കഥയാണ് ,നമുക്കെല്ലാം പ്രയ  സങ്ങൾ ഉണ്ടാകുമ്പോൾ അവയെ പഴിചാരുകയും ഇത് മമ്മുടെ മാത്രം വിധിയാണെന്ന് കുറ്റപ്പെടുത്തി ജീവിക്കുന്നവരാണ് നാമെല്ലാവരും ,ജീവിതത്തോട് പോരാടാനറിയാതെ സ്വയം സാഹചര്യങ്ങളെ  പഴിക്കുകയും ചെറിയ ചെറിയ പ്രശ്നങ്ങളെപ്പോലും  വീർപ്പിച്ച കാണിച്ച ആത്മവിശ്വാസം ഇല്ലാതാക്കി  മുന്നോട്ടുള്ള ജീവിതത്തിന് സ്വയം തടസ്സങ്ങൾ സൃഷ്ടിക്കാറുണ്ട് നമ്മളിൽ പലരും, എന്നാൽ നാം അറിയേണ്ട ഒരു കാര്യമുണ്ട്  നാമൊന്ന് സൂക്ഷിച്ഛ് നോക്കിയാൽ നമുക്ക് ചുറ്റും പലരെയും  കാണാൻ സാദിക്കും സ്വന്തം ജീവിതത്തോട് പോരാടി ഉയർന്ന് വന്ന പലരെയും ,

അത്തരത്തിൽ ഒരുപെണ്കുട്ടിയാണ് പരിയാരം സ്വദേശി കളായ ജോയി ,ആലീസ് ദമ്പതികളുടെ മകൾ ടെസ്സ സമൂഹ മാധ്യമങ്ങളിലൂടെ  ഏറെ  താരംഗമായിരിക്കുകയാണ്  ഈ പെൺകുട്ടിയുടെ പച്ചയായ ജീവിതം,പോരാടി വിജയിച്ച അപൂർവ്വ ജീവിതം ,പർവ്വതം കണക്കെ പ്രശ്നങ്ങൾ വന്നപ്പോഴും തോറ്റുകൊടുക്കാതെ ടെസ്സ കൈവരിച്ചത്  കണ്ണൂർ സർവ്വകലാശാലയിലെ MSW പരീക്ഷയിൽ മൂന്നാം റാങ്കാണ് .മറ്റുകുട്ടികളോടൊപ്പം ഓടിച്ചാടിനടക്കുന്നപ്രായം അന്ന് ടെസ്സ എട്ടാം ക്ലസ്സിലാണ് പഠിക്കുന്നത് ഈസമയത്താണ് ടെസ്സയുടെ അമ്മക്ക് അർബുദ രോഗം പിടിപെടുന്നത് അമ്മയുടെ ചികിത്സക്കായി കുടുംബം പ്രതിസന്ധിയിലായപ്പോൾ എട്ടര ഏക്കറോളം വരുന്ന തങ്ങളുടെ കൃഷിസ്ഥലാം ഓരോന്നായി വിൽക്കേണ്ടി വന്നു .

ഒടുവിൽ 10 സെൻറ്‌ സ്ഥലം മാത്രമായി ചുരുങ്ങി എങ്കിലും ഉള്ള സ്ഥലത്  കൃഷി ചെയ്തും പശുവിനെ പോറ്റിയും ടെസ്സയും കുടുംബവും കഴിഞ്ഞു.ഒഴിവു കിട്ടുമ്പോയെല്ലാം ജോലിക്ക് പോകുന്ന അച്ഛനെ സഹായിക്കാൻ ടെസ്സയും പോയി .അമ്മയെയും അച്ഛനെയും തനിക്ക് കഴിയും വിധം സഹായിച്ചും  എല്ലാത്തിലുമുപരി അവരെ അങ്ങേയറ്റം സ്നേഹിച്ചും ടെസ്സ ജീവിച്ചു. രാവിലെ കോളജിലേക്ക് പോവുകയും ഉച്ചസമയങ്ങളിൽ ഏക വരുമാന മാർഗമായ പശുവിനെ കറക്കാൻ വീട്ടിലേക്ക് എത്തുകയും ചെയ്യുമായിരുന്നു .പഠനത്തിൽ മിടുക്കിയായ ടെസ്സയ്ക്ക് സാഹചര്യങ്ങളെ മനസ്സിലേക്ക് അദ്ധ്യാപകരും കൂട്ടുകാരും പൂർണമായ പിന്തുണയും സഹായിയാവും നൽകി.തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത ടെസ്സ പ്രയാസങ്ങളെ സാഹചര്യമാക്കി മാറ്റി പോരാടിക്കൊണ്ടിരുന്നു,തൻ്റെ ഭാവി ഭദ്രമാക്കാൻ മിടുക്കിയായി തന്നെ പഠി ച്ചുയർന്നു.പെൺ  കുട്ടിയെക്കൊണ്ട്  അനുഗ്രഹം ചെയ്ത മാതാപിതാക്കെളെന്ന്  ടെസ്സയെക്കുറിച്ച അറിയുന്നവരെല്ലാം  പറഞ്ഞു .എല്ലാം പ്രശ്നങ്ങളെയും അതിജീവിച്ച  ഇന്ന് മൂന്നാം റാങ്കിൻ്റെ തിളക്കത്തിലാണ് ടെസ്സ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button