News

ഈ ആഴ്ച ബിഗ് ബോസ് മലയാളം സീസൺ 4 ൽ നിന്ന് ആരെയാണ് പുറത്താക്കുക?

ബിഗ് ബോസ് മലയാളം സീസണ്‍ 4 100ാം ദിവസത്തിലേക്ക്അടുത്ത് കൊണ്ടിരിക്കുകയാണ്. വിജയി ആരാകും എന്നആകാംക്ഷയിലാണ് പ്രേക്ഷകർ. മറ്റ് സീസണുകളെ വച്ച്താരതമ്യം ചെയ്യുമ്പോൾ വളരെ സംഭവ ബഹുലമായ ഒരുസീസൺ ആയിരുന്നു ഇത്തവണത്തേത്. ആരാധകരെ എല്ലാംസങ്കടത്തിലാക്കി ഡോ. റോബിൻ രാധാകൃഷ്ണനെ ബി​ഗ്ബോസിൽ നിന്നും ഇജക്ട് ചെയ്തതും ജാസ്മിൻ ഷോയിൽനിന്നും ക്വിറ്റ് ചെയ്തതും ഒക്കെയായി നിരവധി ട്വിസ്റ്റുകൾസീസൺ 4ൽ ഉണ്ടായി. ബി​ഗ് ബോസ് വിജയി ആകാനുള്ളകടുത്ത മത്സരത്തിലാണ് നിലവിലുള്ള ഓരോ മത്സരാർഥിയും. 

ഇപ്പോൾ വീട്ടിൽ വോട്ടിങിന്റെ കാര്യത്തിൽ മുന്നിൽനിൽക്കുന്നത് ബ്ലെസ്ലിയും ദിൽഷയുമാണ്. രണ്ടുപേരും മനോഹ​രമായാണ് ​ഗെയിം കളിക്കുന്നത്. ഓരോ എപ്പിസോഡ്കഴിയുമ്പോഴും ബി​ഗ് ബോസ് പ്രേക്ഷകരെല്ലാംമത്സരാർഥികളുടെ പ്രകടനങ്ങൾ വിലയിരുത്തി കുറിപ്പുകൾപോലും സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. ഫൈനൽബെർത്ത് ഉറപ്പിക്കാനുള്ള ടിക്കറ്റ് ടു ഫിനാലെ എന്ന വീക്‌ലിടാസ്‌കിൽ ദിൽഷയ്ക്ക് വിജയം. ഇതോട് കൂടി ബിഗ് ബോസ്സീസൺ 4 ഫൈനലിൽ എത്തുന്ന ആദ്യ മത്സരാർഥിയായിദിൽഷ മാറി. 56 പോയിന്റോടെ ഒന്നാം സ്ഥാനത്ത് ദിൽഷഅവസാനിപ്പിച്ചപ്പോൾ രണ്ടാം സ്ഥാനത്ത് 51 പോയിന്റോടെബ്ലെസ്ലി റണ്ണർ ആപ്പ് ആയി മാറി. 

ബിഗ് ബോസ് മലയാളം 4 ലേക്ക് ഈ വാരാന്ത്യത്തിൽ വീണ്ടുംപുറത്താക്കൽ നടക്കാനിരിക്കുകയാണ്. മൂന്ന് മത്സരാർത്ഥികൾ- ധന്യ മേരി വർഗീസ്, റോൺസൺ വിൻസെന്റ്, വിനയ് മാധവ്എന്നിവർ അപകടമേഖലയിലാണ്, ഫലം അറിയാൻആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ബിഗ് ബോസ് മലയാളം 4 ഇപ്പോൾ 12-ാം ആഴ്ചയിലാണ്. മത്സരാർത്ഥികൾ ‘ടിക്കറ്റ് ടു ഫിനാലെ’ എന്ന പ്രതിവാര ടാസ്‌ക്കളിക്കുന്നു, ഗെയിമുകളുടെ സെറ്റിൽ ഒന്നാമതെത്തുന്നയാൾമത്സരത്തിന്റെ അവസാന റൗണ്ടിലേക്കുള്ള പ്രവേശനം നേടും.കഴിഞ്ഞ ആഴ്ച, ഹാസ്യനടൻ അഖിൽ നായർ ഷോയിൽ നിന്ന്പുറത്താക്കപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button