Site icon Everything Viral

മുറിയിൽ മകൻ കളിക്കുന്ന ശബ്ദം കേൾക്കാതെ വന്നപ്പോൾ അമ്മ കണ്ടത് ദയനീയമായ കാഴ്ച; കളിച്ചു കൊണ്ടിരിക്കെ ജനൽ കർട്ടൻ കഴുത്തിൽ കുടുങ്ങി പതിനൊന്നു വയസ്സുകാരൻ മരിച്ചു

കൊച്ചി: കളിക്കുന്നതിനിടെ അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ കഴുത്ത് ജനൽ കർട്ടനിൽ കുടുങ്ങി. അങ്കമാലി എടക്കുന്ന് സ്വദേശി ദേവവർദ്ധൻ (11) ആണ് മരിച്ചത്. ദേവവർധൻ പാലിശ്ശേരി സർക്കാർ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.

– പരസ്യം –

ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. കിടപ്പുമുറിയിൽ കളിക്കുന്നതിനിടെ ജനൽ കർട്ടൻ കഴുത്തിൽ കുടുങ്ങി മരിച്ചു. മുറിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ശബ്ദം കേൾക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ അമ്മയാണ് കഴുത്തിൽ തിരശ്ശീല കെട്ടിയ നിലയിൽ കണ്ടെത്തിയത്.

സമീപവാസികളുടെ സഹായത്തോടെ ദേവവർദ്ധനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇംഗ്ലീഷ് സംഗ്രഹം : കൊച്ചി വിദ്യാർത്ഥി മരണം

Exit mobile version